ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുര്‍വേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ് മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കോട്ടക്കല്‍ ആര്യവൈദ്യ ശാല. 1902-ല്‍ വൈദ്യരത്നം പി.എസ്.വാരിയരാണ് ഇത് സ്ഥാപിച്ചത്[1][2]. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തില്‍ ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികില്‍സയ്ക്കായി എത്തുന്നു. ആയുര്‍വേദ മരുന്നു നിര്‍മ്മാണം, ആയുര്‍വേദ മരുന്നുകളൂടെ ഗവേഷണം, ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുര്‍വേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു..
0 comments:
Post a Comment