Sunday 14 October 2012
Saturday 13 October 2012

കോട്ടക്കല്‍ ആര്യവൈദ്യശാല


ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുര്‍വേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കോട്ടക്കല്‍ ആര്യവൈദ്യ ശാല. 1902-ല്‍ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്[1][2]. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തില്‍ ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികില്‍സയ്ക്കായി എത്തുന്നു. ആയുര്‍വേദ മരുന്നു നിര്‍മ്മാണം, ആയുര്‍വേദ മരുന്നുകളൂടെ ഗവേഷണം, ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുര്‍വേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു..

എത്തിച്ചേരാനുള്ള വഴി

വിമാന മാര്‍ഗ്ഗം:കരിപ്പൂര്‍ വിമാനത്താവളത്തില്‍  നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാല്‍  കോട്ടയ്ക്കലെത്താം ട്രെയിന്‍  മാര്‍ഗ്ഗം:തിരൂര്‍ ടൌണ്‍   റെയില്‍വേ സ്റ്റേഷനില്‍  നിന്നും 12 കി.മീ അകലെയാണ് കോട്ടയ്ക്കല്‍ .

നമ്മുടെ കോട്ടക്കല്‍

  കോട്ടക്കല്‍ ആയുര്‍വേദതിന്റെ നാട് 
മലപ്പുറം ജില്ലയില്‍, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടക്കല്‍. വൈദ്യരത്നം പി. എസ്. വാര്യര്‍  സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുര്‍ വേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാര്‍ ച്ച്-ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കോട്ടക്കല്‍ പൂരവും പ്രശസ്തം തന്നെ.